Friday, September 11, 2009
കൃഷ്ണാ മുകുന്ദാ..
ഇന്ന് ശ്രീകൃഷ്ണജയന്തി..
ഗുരുവായൂരില്‍ പോയി കണ്ണനെ കണ്ടിട്ട് ഒരു ആഴ്ച ആകുന്നു.അവിട്ടത്തിന്‍റെ അന്ന്, ശരിക്കും പറഞ്ഞാല്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് എനിക്ക് ആ ഭാഗ്യം സിദ്ധിച്ചത്.
അന്നേ ദിവസം വെളുപ്പിനെ 3.30നു ഹരിപ്പാട്ടു നിന്നും യാത്ര ആരംഭിച്ചു.സ്വന്തം വണ്ടിയായ വെളുത്ത സാന്‍ഡ്രോയിലാണ് യാത്ര (വേണേല്‍ അഹങ്കാരത്തിനു ബെന്‍സ് എന്നോ, ചുവന്ന വണ്ടി എന്നോ പറയാം, പക്ഷേ ഞാന്‍ അത്തരക്കാരനല്ല).ഞാന്‍, അച്ഛന്‍, അമ്മ, അനുജത്തി, പിന്നെ അവളുടെ കെട്ടിയോന്‍ (ഈ കെട്ടിയോന്‍ എന്ന സാധനം ബൂലോകത്തില്‍ കുറേ പേര്‍ക്കെങ്കിലും അറിയാവുന്ന ഒരു ബ്ലോഗറാണ്.പക്ഷേ ആ പേരു ഞാന്‍ ഇനി ഒരു പോസ്റ്റിലും എഴുതെരുതെന്നും, അങ്ങനെ ഒരു നിലനില്‍പ്പ് ആവശ്യമില്ലന്നും എല്ലാവരും ഉപദേശിച്ചതിനാല്‍, ഇനിമുതല്‍ 'അളിയന്‍', 'ചേട്ടന്‍' എന്നിങ്ങനെ മാത്രം ഞാന്‍ സൂചിപ്പിക്കുകയുള്ളു).
ഹരിപ്പാട് - ചേര്‍ത്തല - ആലപ്പുഴ - എറണാകുളം - ഇടപ്പള്ളി - കൊടുങ്ങല്ലൂര്‍ - ഗുരുവായൂര്‍.
ഇതാണ് വഴി (ഇടവഴികളും, ഷോര്‍ട്ട് കട്ടുകളും സൂചിപ്പിക്കാത്തതില്‍ ഖേദിക്കുന്നു)
സാമാന്യം തരക്കേടില്ലാതെയാണ് അളിയന്‍ വണ്ടി ഓടിച്ചത്.പല വളവുകളിലും ഗുരുവായൂരാകാന്‍ നോക്കി നില്‍ക്കാതെ അമ്മ കണ്ണനെ വിളിച്ചു, വിളിപ്പിച്ചു എന്നതാണ് ശരി(അതിന്‍റെ പുണ്യം അളിയന്‍റെ ഡ്രൈവിംഗിനാ).
6.30 ക്ക് ഗുരുവായൂര്‍.
8 മണിക്ക് ക്യൂവില്‍ കയറി.മൂന്നുമണിക്കൂര്‍ കൊണ്ട് കണ്ണന്‍റെ മുന്നിലെത്തി..
പുണ്യദര്‍ശനം(കൃഷ്ണാ മുകുന്ദാ..)
പിന്നെ പഞ്ചസാര കൊണ്ട് അമ്മക്ക് തുലാഭാരം.പഞ്ചസാരക്ക് നല്ല വിലയാണെന്നോ, അമ്മക്ക് നല്ല വെയിറ്റാണെന്നോ, എന്താണാവോ അച്ഛന്‍റെ മനസില്‍?
അതും ഭംഗിയായി.പിന്നെ പ്രസാദവും വാങ്ങി മടക്കയാത്ര.
ഇന്നും കണ്ണന്‍റെ രൂപം മനസില്‍ നിറഞ്ഞ് നില്‍ക്കുന്നു.ചിങ്ങം ഒന്നിനു ഗണപതി വിഗ്രഹത്തിനു മുന്നില്‍ നിന്ന് 'ഹാപ്പി ന്യൂ ഇയര്‍' പറഞ്ഞ അളിയന്‍റെ രീതി അനുസരിച്ചാണേല്‍, ഇന്ന് കള്ള കണ്ണനോട് ഞാനും പറയും..
'കണ്ണാ, പിറന്നാള്‍ ആശംസകള്‍'
ഒരു പക്ഷേ കണ്ണനും തിരിച്ച് പറയുമായിരിക്കും..
'ഗോപാ, പിറന്നാള്‍ ആശംസകള്‍'
(കാരണം ഇന്നെന്‍റെയും പിറന്നാളാണേ)
ഇന്നിനി ഞാന്‍ വേറെ ആരെ വിഷ് ചെയ്യാന്‍?
ഇന്നലെ ആയിരുന്നെങ്കില്‍ 'നമ്മുടെ ബൂലോകം' എന്ന പത്രം നടത്തുന്ന ബ്ലോഗര്‍ 'ജോ' യെ വിളിച്ച് പറയാമായിരുന്നു,
'ജോ, വിവാഹ വാര്‍ഷിക മംഗളാശംസകള്‍'
ഇനി നാളെ വിളിക്കാം, എന്നിട്ട് പറയാം,
'ജോ, ഹാപ്പി ബര്‍ത്ത് ഡേ റ്റൂ യൂ'
(നാളെ അങ്ങേരുടെ പിറന്നാളാണേ)
ഹോ, വിട്ട് പോയി.ഇന്ന് റോഹന്‍ എഴുതുന്ന മൊട്ടുണ്ണി എന്ന കഥാപാത്രത്തിനു കാരണമായ ആളുടെ കല്യാണമാ..
'സുഹൃത്തേ, വിവാഹമംഗളാശംസകള്‍'
അപ്പോള്‍ വീണ്ടും കാണാം.
:)
Subscribe to:
Post Comments (Atom)
14 comments:
ശ്രീകൃഷ്ണഭഗവാനു രാവിലെ പിറന്നാള്‍ ആശംസ നേര്‍ന്നു!!
ഗോപനു ഉച്ചക്കും(ഈ സ്വഭാവമാണെങ്കില്‍ ഉച്ചിക്കും) നേര്‍ന്നു!!
ജോയ്ക്ക് പിറന്നാള്‍ ആശംസകള്‍ ഇവിടെ നേരുന്നു:)
മൊട്ടുണ്ണി എന്ന കഥാപാത്രത്തിന്‍റെ വിവാഹം നന്നായി നടന്നു എന്നാണ് ഇപ്പോള്‍ കിട്ടിയ ന്യൂസ്സ്!!
പിറന്നാള്‍ ആശംസാകള്‍...
പിറന്നാള്‍ ആശംസകള്‍ !
ഇങ്ങനെ നാല് തവണ കാറില്‍ പോയാല്‍ കോടി പുണ്യം കിട്ടും
അയ്യോ, രഹസ്യം പറഞ്ഞത് പരസ്യമായോ....?
ആശംസകള്‍............
വേണ്ടവരൊക്കെ വീതിച്ച് എടുത്തോ.....
എന്നാലും എന്റെ ജോ, എന്നോടിത് വേണ്ടായിരുന്നു)
നിരത്തി പിടിച്ചു പിറന്നാള്‍ ആശംസകള്‍, എല്ലാര്‍ക്കും
'ഗോപാ, പിറന്നാള്‍ ആശംസകള്‍'11/09/09
'ജോ, ഹാപ്പി ബര്‍ത്ത് ഡേ റ്റൂ യൂ' 12/09/09
പിറന്നാള്‍ല്‍ ആശംസകള്‍,
ഇന്നലെ എന്റെം പിറന്നാള്‍ ആയിരുന്നു.
ആഹ..പിറന്നാള്‍ ആണോ.. ജന്മദിനാശംസകള്‍.....
ഞാനും രോഹിണിയാ...മകരത്തിലെ ആണെന്നെ ഉള്ളു....
പിറന്നാള്‍ ആശംസാകള്‍..
കൃഷ്ണായ വാസുദേവായ
ഹരയെ പരമാത്മനെ
പ്രണത ക്ലേശ നാശായ
ഗോവിന്ദായ നമോ നമ:
അഷ്ടമിരോഹിണി -ശ്രീകൃഷ്ണജയന്തി ആശംസകള്‍
ഗോപനു പിറന്നാള്‍ ആശംസകള്‍
ഭഗവാനെ ഒത്തിരി നാളായി കണ്ണനെ കണ്ടിട്ട്
ലേറ്റായിപ്പോയോ ഞാന്‍, എന്നാലും അടുത്ത പിറന്നാള്‍ ആശംസകള്‍
"സാമാന്യം തരക്കേടില്ലാതെയാണ് അളിയന്‍ വണ്ടി ഓടിച്ചത്.പല വളവുകളിലും ഗുരുവായൂരാകാന്‍ നോക്കി നില്‍ക്കാതെ അമ്മ കണ്ണനെ വിളിച്ചു, വിളിപ്പിച്ചു എന്നതാണ് ശരി..."
അളിയനിട്ട് ഇങ്ങനെ തന്നെ പണിയണം... എനിക്ക് ചിരിക്കാന്‍ വയ്യേ അരുണ്‍ഭായ് .... ഹ ഹ ഹ....
Post a Comment