Friday, October 30, 2009
സ്വാമി ശരണം
ജാതി മത വ്യവസ്ഥകള്‍ക്ക് അതീതമാണ് ശബരിമലയിലെ സങ്കല്‍പ്പം.ശാസ്താവിനൊപ്പം വാവരുസ്വാമിയെയും ദൈവമായി കാണുന്ന സങ്കല്‍പ്പം.ഇതാ ആ സങ്കല്‍പ്പങ്ങളിലേക്ക് ഒരു എത്തിനോട്ടം.മണ്ഡലകാലം പ്രമാണിച്ച് അരുണ്‍ കായംകുളം എഴുതുന്ന പുതിയ നോവല്‍
ഈ യാത്രയില്‍ നമുക്കും പങ്ക് ചേരാം.
ബ്ലോഗിലേക്കുള്ള ലിങ്ക് ഇതാ ഇവിടെ..
കലിയുഗവരദന്‍
ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമര്‍ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണകീര്‍ത്തനം ശക്തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ
പ്രണയ സത്യകാ പ്രാണനായകം
പ്രണതകല്‌പകം സുപ്രഭാഞ്ചിതം
പ്രണവമന്ദിരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവര്‍ണിതം
ഗുരുകൃപാകരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭു ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ
ഭയഭയാവഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ
കളമൃദുസ്‌മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ
ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ
Subscribe to:
Post Comments (Atom)
2 comments:
Thank you!!
സ്വാമിയേ ....ശരണം അയ്യപ്പ ...കെട്ട് മുറുക്കി യാത്ര തുടരുക ...
Post a Comment