Tuesday, July 28, 2009

ചെറായിമീറ്റിലെ സൂപ്പര്‍സ്റ്റാര്‍

ഈ പോസ്റ്റില്‍ താഴെ കൊടുത്തിരിക്കുന്ന പെന്‍സില്‍ ഡ്രോയിംഗ് കണ്ടില്ലേ, അദ്ദേഹമാണ്‌ ചെറായി മീറ്റിലെ സൂപ്പര്‍സ്റ്റാര്‍.ഇത് എന്‍റെ അഭിപ്രായമല്ല, ഈ പടം വരച്ച, ബ്ലോഗറായ എന്‍റെ അളിയന്‍, അരുണ്‍ കായംകുളത്തിന്‍റെ അഭിപ്രായമാ.ഈ പടം കണ്ട് നിങ്ങളില്‍ പലര്‍ക്കും സംശയമുണ്ടായതു പോലെ എനിക്കും സംശയമായി.അതിനാല്‍ ഞാനും ചോദിച്ചു, 'ആരാ ഇത്?'


ഇതാണത്രേ സജീവേട്ടന്‍.
മൂന്ന് മണിക്കൂര്‍ കൊണ്ട് നൂറില്‍ പരം കാര്‍ട്ടൂണ്‍ വരച്ച് ചെറായില്‍ വിലസിയ സാക്ഷാല്‍ സൂപ്പര്‍ താരം.അദ്ദേഹം തന്നെയാണോ ഇത് എന്ന് ആര്‍ക്കേലും സംശയമുണ്ടങ്കില്‍ ഈ പെന്‍സില്‍ ഡ്രോയിംഗ് മറക്കുക, എന്നിട്ട് താഴെയുള്ള ഫോട്ടോ നോക്കുക.ഉറപ്പിച്ചോളൂ, ഇത് സജീവേട്ടനാ:)
ചെറായി മീറ്റിനു വന്ന മിക്ക ബ്ലോഗേഴ്സിനും ഈ മനുഷ്യനോട് നന്ദിയുണ്ട്.ഞങ്ങളുടെ നന്ദി പ്രകടിപ്പിക്കാന്‍ അരുണ്‍ ചേട്ടന്‍ കണ്ട് പിടിച്ച മാര്‍ഗ്ഗമാണ്‌ ഈ പോസ്റ്റ്.
സജീവേട്ടാ നന്ദി!

സജീവേട്ടന്‍റെ പ്രധാന ബ്ലോഗുകള്‍ ഇവയാണ്..
ഊണേശ്വരം പി.ഒ
കേരള ഹ ഹ ഹ

സജീവേട്ടനോട് അരുണ്‍ ചേട്ടനെന്തോ പറയാനുണ്ടത്രേ..

"സജീവേട്ടാ,
ഞാന്‍ അരുണ്‍ കായംകുളം.എന്‍റെ ഒരു ബ്ലോഗ് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുന്നതിനാലും, രണ്ടാമത്തെ ബ്ലോഗ് രാമായണത്തിനു മാത്രമുള്ളത് ആയതിനാലുമാണ്‌ ഇവിടെ വന്ന് നന്ദി പ്രകടിപ്പിക്കുന്നത്.
ചെറായില്‍ വച്ച് തന്നെ ഞാന്‍ നന്ദി പ്രകടിപ്പിച്ചിരുന്നു.പക്ഷേ അത് പോരാ എന്ന് തോന്നി.അതാ ഇങ്ങനെ ഒരു സാഹസം.ചേട്ടന്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് നൂറ്‌ പേരുടെ പടം വരച്ചപ്പോള്‍ ഞാന്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് ചേട്ടന്‍റെ പടം വരച്ചു.
അതാ നമ്മള്‍ തമ്മിലുള്ള വ്യത്യാസം!!
ഞാന്‍ വരച്ച പടത്തിനു സാമ്യതയുണ്ടോ എന്ന് അറിയില്ല, കൂടാതെ തെറ്റുകളും കാണാം.എങ്കിലും ഞങ്ങളുടെ ഒരു സന്തോഷത്തിനു ഇത് സ്വീകരിക്കണം.
എന്‍റെ പേരിലും, ദീപയുടെ പേരിലും, ഗോപന്‍റെ പേരിലും, മീറ്റിനു വന്ന എല്ലാ ബ്ലോഗേഴ്സിന്‍റെ പേരിലും..
നന്ദി!!"


അരുണ്‍ ചേട്ടന്‍ നന്ദി പറഞ്ഞെങ്കിലും, എനിക്ക് പ്രത്യേകിച്ച് പറയണമെന്ന് തോന്നിയതിനാല്‍ ഞാനും രേഖപ്പെടുത്തുന്നു..
സജീവേട്ടാ, നന്ദി:)

പ്രിയപ്പെട്ട ബൂലോകരെ,
ചെറായില്‍ വച്ച് നടന്ന ഈ ചരിത്ര മീറ്റ് വിജയമാക്കാന്‍, വന്നവരിലെല്ലാം ഒരു നുള്ള്‌ സന്തോഷം ജനിപ്പിക്കാന്‍, യാതൊരു ലാഭേച്ഛയും കൂടാതെ, മീറ്റിലെ വിലപ്പെട്ട മൂന്ന് മണിക്കൂര്‍ നമ്മളില്‍ ഒരോരുത്തരെയും ക്യാന്‍ വാസില്‍ പകര്‍ത്താന്‍ കഷ്ടപ്പെട്ട ഈ വലിയ മനുഷ്യനു ആശംസകള്‍ അര്‍പ്പിക്കാന്‍ കൂടെ കൂടാന്‍ ഞാന്‍ നിങ്ങളില്‍ ഒരോരുത്തരോടും അപേക്ഷിക്കുകയാണ്.
ഒരിക്കല്‍ കൂടി മനസ്സ് തുറന്ന് പറയട്ടെ..
സജീവേട്ടാ, യൂ ആര്‍ ഗ്രേറ്റ്‌!!!

57 comments:

ഗോപന്‍ said...

ഒരിക്കല്‍ കൂടി..
സജീവേട്ടാ, നന്ദി, നന്ദി, നന്ദി!!

അരുണ്‍ കായംകുളം said...

മറക്കില്ല ഒരിക്കലും,
സജീവേട്ടാ സ്വീകരിച്ചാലും
ഈ നന്ദി:)

ഡോക്ടര്‍ said...

അരുണ്‍ ഭായ്‌ ആ വരച്ച പടം കൊള്ളാം.... നന്നായിട്ടുണ്ട്.... സജീവേട്ടനോടുള്ള നന്ദി ഞാനും നാസും ഇവിടെ അറിയിക്കുന്നു.... :) നന്ദി നന്ദി നന്ദി ...

ഡോക്ടര്‍ said...

അളിയന്മാര്‍ തകര്‍ക്കുകയാണല്ലോ....:)

Typist | എഴുത്തുകാരി said...

ഒരുപാടൊരുപാട് നന്ദി.

(പടം കണ്ട് ആളെ മനസ്സിലാക്കാന്‍ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല.)

ശ്രീ said...

സൂപ്പര്‍‌സ്റ്റാര്‍ സജ്ജീവേട്ടന്‍ കീ... ജയ്!
:)

രസികന്‍ said...

അരുണ്‍ സംഗതി കലക്കി കെട്ടോ........ ഉഗ്രന്‍ അത്യുഗ്രന്‍

കണ്ണനുണ്ണി said...

ജയ് സജീവേട്ടന്‍....

ഷിജു | the-friend said...

സജ്ജീവേട്ടാ, വളരെ നന്ദി.
അരുണ്‍ ചെയ്ത ഈ പൊസ്റ്റ് തീര്‍ച്ചയായും അഭിനന്ദനാര്‍ഹം തന്നെ.

ഷിജു & അപ്പു

നന്ദകുമാര്‍ said...

നീ കടുവയെ പിടിച്ച കിടുവയാഡാ അരുണേ... നന്നായിട്ടുണ്ട്

ഗോപനേ, ഇതു പോസ്റ്റു ചെയ്തതിനും നന്ദി..ബ്ലോഗില്‍ കൂടുതല്‍ വളരുക, മച്ചുനനേക്കാളും ഉയരത്തില്‍...:)

ഉപാസന || Upasana said...

Bakan!!!

കൊട്ടോട്ടിക്കാരന്‍... said...

നമുക്കെല്ലാര്‍ക്കും യാതൊരു മുഷിവും കാട്ടാതെ ചിത്രം വരച്ചുനല്‍കിയ ആ വലിയ മനസ്സുതന്നെ മഹത്തരം ! പോസ്റ്റിയ ഗോപനും പോസ്റ്റാന്‍ പറഞ്ഞ അരുണിനും നന്ദി..

ഹാഫ് കള്ളന്‍ said...

തകര്‍ത്തു !!!

Cartoonist said...

ഗോപാ, അരുണെ,

ഇത് എന്നെ നിലം പരിശാക്കിയിരിക്കുന്നു-
അത്ഭുതപ്പെടുത്തിക്കൊണ്ട്.

ഒന്നോര്‍ത്താല്‍, ഞാന്‍ വ്യഗ്രതയോടെ ആനുകാലികങ്ങളില്‍ വരച്ചിരുന്ന 80കളുടെ ആദ്യ വര്‍ഷങ്ങളിലൊന്നും എനിക്കിങ്ങനെ ഒരു ‘ബലേഭേഷ്’ഉം കിട്ടിയിരുന്നില്ല. സത്യത്തില്‍, അതെന്നെ അന്നേ ഒട്ടും വ്യാകുലപ്പെടുത്തിയിരുന്നില്ലെന്നും പറയണം.
വ്യത്യസ്തനായ ഒരച്ഛന്‍ എനിക്കുണ്ടായിരുന്നു. 18-ആം വയസ്സില്‍ മലയാളത്തിലും 20-ഇല്‍ ഇംഗ്ലീഷിലും ഓരോ പുസ്തകമെങ്കിലും എഴുതിയിരിക്കണം എന്നും , നീ ഒരു മുറിയില്‍ കയറുന്നതിനു മുന്‍പേ നിന്റെ
പ്രകാശം അവിടെ പരന്നിരിക്കണം എന്നുമൊക്കെ എന്നെ ഓര്‍മ്മപ്പെടുത്താറുള്ള ഒരിടത്തരം കര്‍ഷകന്‍. അച്ചനാണെന്നെ മദ്രാസ്സിലെ ശന്തനു എന്ന ഗുരുവിന്റടുത്ത്
തപാലില്‍ വര പഠിക്കാന്‍ ഏര്‍പ്പാടാക്കിയത്.

വര്‍ഷങ്ങളോളം വരയ്ക്കാഞ്ഞു പേന കയ്യിലെടുത്തപ്പോഴും വര എന്നെ വിടാഞ്ഞതും, ഇപ്പോഴും മായ്ക്കാന്‍ പഴുതില്ലാതെ കറുത്ത മഷി പേപ്പറില്‍ വളരെ വേഗത്തില്‍ വീഴ്ത്തുമ്പോഴും അധികം പരിക്കില്ലാതെ രക്ഷപ്പെടുന്നതും ഗുരുത്വം കൊണ്ടു മാത്രമാണെന്നു ഞാന്‍ വിശ്വസിക്കുന്നു.
ഞാന്‍ വരയ്ക്കുമ്പോള്‍ ഗുരു എന്നെ
തൊട്ടുകൊണ്ട് നില്‍ക്കുന്നു എന്ന്
ഞാന്‍ വര്‍ഷങ്ങളായി വിശ്വസിച്ചുകൊണ്ടേയിരിക്കുന്നു.
ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതേ പേനയില്‍നിന്ന് വീഴാന്‍ പാടുള്ളൂവെന്ന് ഞാന്‍ വിചാരിക്കുന്നു.

നോക്കൂ, പിന്നെ, ഞാന്‍ വരയ്ക്കുന്നത് ലോകത്തിലെ അനേകകോടി ജീവികളില്‍ ഒന്നിന്റെ ഒരു ഭാഗത്തിന്റെ പുറംതോടിന്റെ ഒരു ഏകദേശം മാത്രമാണ്.
സൂക്ഷ്മജീവികളുടെ പോലും അതിജീവനതന്ത്രങ്ങള്‍ മനസ്സിലാക്കുമ്പോള്‍
നമ്മളൊക്കെ എന്ത്....അല്ലെ ?

ഇതും, വര്‍ഷങ്ങളുടെ ശീലവും എന്നെ
കുറച്ചൊക്കെ പതിഞ്ഞവനാക്കീട്ടുണ്ട്.

സ്വന്തം വര കണ്ട് ഓരോരുത്തര്‍ ചിരിക്കുന്നതു കാണുമ്പോള്‍, അവരുടെ കുഞ്ഞുങ്ങളെയും പിണങ്ങി നില്‍ക്കുന്ന വീട്ടുകാരെയുമൊക്കെ ഈ വര ഒരുപക്ഷെ അയാളിലേയ്ക്ക് അടുപ്പിക്കും എന്ന് ചുമ്മാ വിചാരിക്കുമ്പോള്‍ ഒരു ആഹ്ലാദം തോന്നും. അത്രേള്ളൂ.

‘അത്ര മതി‘ എന്ന് എന്റെ ഗുരുവും അച്ഛനും പറയുന്നതു പോലെ...

ഒരിക്കല്‍ക്കൂടി നന്ദി :)

അരുണ്‍ കായംകുളം said...

സജീവേട്ടാ,
വരക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്.അത് പഠിക്കണമെന്ന് വളരെ ആഗ്രഹമുണ്ടായിരുന്നു.പക്ഷേ ഒരു ഗുരുവില്‍ നിന്ന് പഠിക്കാന്‍ കഴിഞ്ഞില്ല.അതിനാല്‍ ദൈവത്തിനേയും, അതോടൊപ്പം വരക്കുന്ന എല്ലാരെയും ഒരു ഗുരുവായി കരുതി തുടങ്ങി.
ചെറായിമീറ്റില്‍ ചേട്ടന്‍ വരക്കുന്ന കണ്ടപ്പോള്‍ ഒരു ഗുരുദക്ഷിണ തരണമെന്ന് തോന്നി.അതാ ഗുരുവിന്‍റെ വഴിയെ ഒന്ന് പയറ്റി നോക്കിയത്.എത്രത്തോളം ശരിയായി എന്ന് മനസിലാക്കാന്‍ കഴിയുന്നില്ല.
മോശമായില്ലെന്ന് കരുതുന്നു:)
സന്തോഷമുണ്ട് ഈ സമ്മാനം സ്വീകരിച്ചതില്‍
സ്നേഹപൂര്‍വ്വം
അരുണ്‍,ഗോപന്‍,ദീപ

വേദ വ്യാസന്‍ said...

ഗോപന്റെ പോസ്റ്റില്‍ അരുണിന് അഭിനന്ദനങ്ങള്‍... വര അടിപൊളി.

ഗോപാ : അളിയനെ കണ്ട് പഠിച്ചോ, തൊടുന്നതെല്ലാം പൊന്നാക്കുന്ന മനുഷ്യനാ :)

lakshmy said...

എനിക്കാളെ തിരിച്ചറിയാൻ താഴത്തെ ഫോട്ടോ നോക്കേണ്ട ആവശ്യമേ വന്നില്ല. ഒരിക്കലെങ്കിലും കാർട്ടൂണിസ്റ്റിന്റെ ചിത്രം കണ്ടിട്ടുള്ളവർക്ക് അതിന്റെ ആവശ്യം വരുമെന്നും തോന്നുന്നില്ല. അത്രക്കു അച്ചട്ട്. വളരേ നന്നായി അരുൺ. അഭിനന്ദനങ്ങൾ.അതിവിടെ ഞങ്ങൾക്കായി തരാൻ തോന്നിയ ഗോപനു നന്ദിയും

കരീം മാഷ്‌ said...

“ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതേ പേനയില്‍നിന്ന് വീഴാന്‍ പാടുള്ളൂ“

ഈ ഒരൊറ്റവരി മതി എനിക്കു സജീവിനെ വിലയിരുത്തുവാന്‍!
ഹാറ്റ്സ് ഓഫ്!
(യു ആര്‍ ആള്‍സോ വണ്‍ ഓഫ് മൈ ഹീറോസ്)

ജോ l JOE said...

ഗോപന്‍, അരുണ്‍
നെറ്റ് കട്ടായിരുന്നത് കൊണ്ട് ഇവിടെ എത്താന്‍ വൈകി. നല്ല ശ്രമം .
സജീവേട്ടന്റെ ഈ വാക്കുകള്‍ അരുണിന് വലിയ ഒരവാര്‍ഡ് തന്നെ.
വീണ്ടും അഭിനന്ദനങ്ങള്‍

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

അരുണ്‍, സജീവേട്ടന് കൊടുത്ത ഏറ്റവും നല്ല ഗുരു ദക്ഷിണ തന്നെ ഇത്. അദ്ദേഹത്തിന്റെ കമന്റിലെ ഓരോ വാചകങ്ങളും അദ്ദേഹത്തിന്റെ നന്മ, ഗുരുത്വം എന്നിവ കൂടുതല്‍ വെളിവാക്കുന്നു. നീയും ആ പാത പിന്തുടരുക. നല്ലതേ വരൂ, എല്ലാവര്ക്കും.

ഗോപന്‍ നീ അരുണിന്റെ അളിയന്‍ തന്നെ, സമ്മതിച്ചു. ഞങ്ങളോട് ഇത് പങ്കു വച്ചതിനു നിനക്ക് നന്ദി സുഹൃത്തേ.

Sanil said...

Very very good.......Gopan......Alyanamr rendu perum chernnu thakartthu varuvanallo....

ramanika said...

SUPERFASTINU PUTHIYA SPEED ENGINE VANNATHUPOLE- EE COMBINED EFFORT !
THE DRAWING IS REALLY GOOD ARUN U ARE PROVING THAT U R JACK OF ALL TRADES AND MASTER OF ALL!
THE THANKSGIVING DONE SPEAKS VOLUME!
I AM ALSO JOINING YOU IN EXTENDING A HEARTY THANKS TO SHRI. SAJEEV( സജ്ജീവേട്ടന്‍)

നാട്ടുകാരന്‍ said...

നന്നായിരിക്കുന്നു...

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഈ സമ്മാനവും ഈ നന്ദിപ്രകടനവും ഈ വരയും അസ്സലായി :)

>> എന്‍റെ പേരിലും, ദീപയുടെ പേരിലും, ഗോപന്‍റെ പേരിലും, മീറ്റിനു വന്ന എല്ലാ ബ്ലോഗേഴ്സിന്‍റെ പേരിലും..
നന്ദി!!" <<

കായം , കുളം, ദീപ, ഗാപൻ, ഈ പേരിലെവിടെ ‘നന്ദി‘ ?
പിന്നെ മീറ്റിനു വന്നതിൽ ആരുടെ പേരിലെങ്കിലും ഉണ്ടായിരിക്കൂം അല്ലേ :)


സജ്ജിവ് ജീ, താങ്കളുടെ വാക്കുകൾ

>>“ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതേ പേനയില്‍നിന്ന് വീഴാന്‍ പാടുള്ളൂ“ <<

ഈ വാക്കുകൾ കൊണ്ട് താങ്കളുടെ മനസ്സിന്റെയും വണ്ണം മനസ്സിലാക്കുന്നു.

ആശംസകൾ

..::വഴിപോക്കന്‍[Vazhipokkan] said...

'നീ ഒരു മുറിയില്‍ കയറുന്നതിനു മുന്‍പേ നിന്റെ
പ്രകാശം അവിടെ പരന്നിരിക്കണം'

അഛന്റെ ആഗ്രഹം ശിരസാവരിച്ചിരിക്കുന്നു എന്നുള്ളതിനുള്ള തെളിവല്ലേ ഇതെല്ലാം;
ആ ശരീരം പോലെതന്നെ മനസിന്റെ നന്മയും..

അരുണ്‍..നല്ല വര,

ശ്രീഇടമൺ said...

നല്ല വര...
നല്ല പോസ്റ്റ്...
എല്ലാ ആശംസകളും...
:)

കുമാരന്‍ | kumaran said...

super star sajeev..
super star arun...
and u gopan too

nice post. congrats..

Vellayani Vijayan/വെള്ളായണിവിജയന്‍ said...

സജീവ് കുറെ കാലം തൊട്ടേ മിക്കവാറും എല്ലാ മീറ്റുകളിലും ഒരു സജീവസാന്നിദ്ധ്യമാണ്.കാരിക്കേച്ചര്‍ വരപ്പില്‍ ഒരു മുടിചൂടാമന്നന്‍ തന്നെയാണ് അദ്ദേഹം.സജീവിന് ഈ ജേഷ്ഠസഹോദരന്റെ നന്ദിയും,സ്നേഹാദരങ്ങളും.
അദ്ദേഹത്തെ കുറിച്ച് ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചതിന് ഗോപന് ഒരു പ്രത്യേക നന്ദി.

ചിന്തകന്‍ said...

ഡോക്ടര്‍ പറഞ്ഞപോലെ അളിയനും അളിയനും അങ്ങു തകര്‍ക്കുവാണല്ലോ.:)

ഈ സജീവേട്ടന്‍ ആളൊരു പു പുലി തന്നെ :)

അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെ പ്രശംസിക്കാതെ വയ്യ.

junaith said...

അളിയാ അളിയന്റെ അളിയന്റെ വര അപാരം....സജീവേട്ടന്റെ കമന്റ്‌ അതിലും ഗംഭീരം..ഗോപനും,അരുണിനും,സജീവേട്ടനും വല്യൊരു അഭിനന്ദനം

Faizal Kondotty said...

സജീവേട്ടന്റെ വാക്കുകള്‍ മനസ്സില്‍ ‍ തറക്കുന്നു .. ആ വലിയ ശരീരത്തിനുള്ളിലെ സ്നേഹാര്‍ദ്രമായ കൊച്ചു ഹൃദയം ആ വാക്കുകളിലൂടെ അറിഞ്ഞു ..

അളിയന്മാര്‍ തകര്‍ക്കട്ടെ .. നമുക്ക് കണ്ടു നില്‍ക്കാം.. അല്ലാതെന്തു ചെയ്യാന്‍ :) അരുണ്‍ , ഗോപന്‍ അഭിനന്ദനങ്ങള്‍ !

കണ്ണനുണ്ണി said...

സജീവേട്ടാ, താങ്കളുടെ വാക്കുകളിലെ അനുഭവങ്ങള്‍ നല്‍കിയ ആഴത്തിന് ഒരു ജീവന്‍ ടോണിന്റെ എഫ്ഫക്റ്റ്‌ ഉണ്ട്... അരുണിന്റെ പോസ്റ്റും, താങ്കളുടെ മറുപടിയും...മറ്റുള്ളവരുടെ പന്കുചെരലും... എല്ലാം നന്നായി...

നരിക്കുന്നൻ said...

മൂന്ന് മണിക്കൂറെടുത്താലെന്താ ജീവൻ തുടിക്കുന്ന ചിത്രം ഉണ്ടാക്കിയില്ലേ.

മനോഹരം...

ഈ ചേറായി കൊണ്ടുണ്ടായ ഒരോ കാര്യമേ...

മലയാള ബ്ലോഗിന്റെ ചരിത്രമായി മാറിയ ചേറായി മീറ്റിന്റെ വിശേഷങ്ങൾ ഇനിയും അവസാനിക്കുന്നില്ല. മലവെള്ള പാച്ചിൽ പോലെ കുത്തിയൊഴുകുന്ന പോസ്റ്റുകളും അക്ഷരക്കൂട്ടങ്ങളും കണ്ടാലറിയാം ‘ഞാനില്ലാതെ‘ പോയ മീറ്റ് അതിമനോഹരം, അതിഗഭീരം, വൻ വിജയം ആയിരുന്നു എന്ന്....

മീറ്റ് വിജയിപ്പിച്ച എല്ലാവർക്കും ആശംസകൾ.അഭിനന്ദനങ്ങൾ....

പോങ്ങുമ്മൂടന്‍ said...

അളിയാ,
നന്നായി.

അരുണേ,
നന്നായി.

സജ്ജീവേട്ടാ,
നന്നായി.

ഞാനും
നന്നായി.

:)

Prasanth Krishna said...

ചിത്രം നന്നായിട്ടുണ്ട്. അരുണിന് ഇങ്ങനെയും ഒരു കഴിവുണ്ടന്ന് ഇപ്പോഴാണ് മനസ്സിലായത്. ചിത്രം വരച്ച അരുണിനും അത് പോസ്റ്റ് ചെയ്യാന്‍ തന്റെ ബ്ലോഗില്‍ ഇടം കൊടുത്ത ഗോപനും ആശംസകള്‍. ചിത്രം മോശമായിട്ടില്ല. ഗുരുവില്ലാത്ത ശിഷ്യനാകുമ്പോള്‍ ഒട്ടും മോശമായിട്ടില്ല എന്നു പറയണം.

നിരക്ഷരന്‍ said...

ഗോപന്‍ ....രണ്ടാമത്തെ ഒറിജിനല്‍ ചിത്രത്തിന്റെ ആവശ്യമേയില്ല.

അരുണ്‍...നന്നായ്യിത്തന്നെ വരച്ചിരിക്കുന്നു. നല്ലൊരു ഗുരുദക്ഷിണ തന്നെ.

സജ്ജീവേട്ടന്റെ വരികള്‍ മനസ്സിനെ തൊട്ടുന്നു.
“നീ ഒരു മുറിയില്‍ കയറുന്നതിനു മുന്‍പേ നിന്റെ
പ്രകാശം അവിടെ പരന്നിരിക്കണം“ - എന്ന് ഉപദേശിച്ച സജ്ജിവേട്ടന്റെ അച്ചനു മുന്നില്‍ നമസ്ക്കരിക്കുന്നു.

മീറ്റുമായി ബന്ധപ്പെട്ട് 2 ദിവസം മുന്നേ സജ്ജിവേട്ടനെ പരിചയപ്പെടാന്‍ സാധിച്ചതില്‍പ്പിന്നെ എനിക്ക് രണ്ടാഗ്രഹങ്ങളുണ്ട്.

ആഗ്രഹം 1 :- അടുത്ത ജന്മത്തില്‍ എനിക്ക് സജ്ജീവേട്ടനെപ്പോലെ ഒരു വലിയ ശരീരത്തിനുടമയാകണം.

ആഗ്രഹം 2:- എന്റെ ആ തടിച്ച ശരീരത്തിനുള്ളില്‍ ചേട്ടന്റെ മന്‍സ്സിന്റെ പത്തില്‍ ഒന്നെങ്കിലും വരുന്ന ഒരു മനസ്സുമുണ്ടായിരിക്കണം.

Kiranz..!! said...

ഇത് കലക്കി.സ്രാവിനെ അവസാനം കൊരുത്തത് കായങ്കുളം കൊച്ചുണ്ണി.അളിയന്റളിയോ കൊള്ളാല്ലോ വരവ്..!

ധനേഷ് said...

അളിയന്റെ എഴുത്തും, (മറ്റേ)അളിയന്റെ വരയും കൊള്ളാം..

Cartoonist said...

നോം സന്തുഷ്ടനായീന്ന് പറഞ്ഞാപ്പോര.
എല്ലാര്‍ക്കും ഉഗ്രന്‍ നന്ദികള്‍ !

ഗോപന്‍-അരുണ്‍, ഈ വര കണ്ടപ്പോള്‍
എന്റെ പഴയ വര്‍ഷങ്ങള്‍ ഓര്‍ത്തുപോയി.
പടം എന്റേതുതന്നെ, ആരും പറയും. എന്നെ
ഇങ്ങനെ കൃത്യമായി ആരും വരച്ചിട്ടില്ലെന്നു കൂടി പറഞ്ഞോട്ടെ. എല്ലാം ക്യാരിക്കേച്ചറുകളായിരുന്നു. :)
.............................
പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,

ഒരു അഭ്യര്ഥന.
കയ്യില് ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില് ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില് എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(

അതുകൊണ്ട്....

ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര് സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല് പടമൊ, പറ്റുമെങ്കില് അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന് ഒന്നെനിക്കയച്ചു തരുമൊ ?

ഞാന് ഇത്തരം ചിത്രങ്ങള് സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)

ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)

അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

guruvum kollaam sishyanum kollaaam... enikkenthaayaalum arunettante padam arunettan varachathu koode kaananam... allel thanne nalla koothara look aanu.. athu varachu vruthikedaaakumpol...ho..o..aaalochichittu chirikkaaan vayyallo..njaaan innu chirich chirich enthelumokke udnakkakum

enthaayalum sajiyettaa, chettanu ente padam varakkaanulla bhaagyamundaayilla.. enikku vendi oru manikkooor extra vendi vannene...njaaan oru sambhava,mayaathu kondu paranjthaa

അബ്‌കാരി said...

അരുണ്‍ ജി , പടം അസ്സല്‍ ആയി. ഇത് പോസ്റ്റ്‌ ചെയ്ത ഗോപന് നന്ദി !
സജീവേട്ടന്റെ മറുപടി അദ്ദേഹത്തിന്റെ മനസ്സിന്റെ വലുപ്പം കാണിക്കുന്നു..

Areekkodan | അരീക്കോടന്‍ said...

അരുണ്‍...സൂപ്പര്‍സ്റ്റാര്‍ വര സൂപ്പറായി...ആശംസകള്‍....

ജോണ്‍ ചാക്കോ, പൂങ്കാവ് said...

നന്നായി....

മാണിക്യം said...

അരുണേ ഉഗ്രന്‍
കേരള ഹ ഹ ഹ അസ്സല്‍ ആയി
പറഞ്ഞറിയിക്കണ്ട സജ്ജിവ് ആണെന്ന്

ചെറായില്‍ പിറന്ന ബ്ലോഗറേ
പോസ്റ്റുകള്‍ പോരട്ടെ വായിക്കാന്‍
ഒരു ബൂലോകം മുഴുവനുണ്ട്..

ബിന്ദു കെ പി said...

പടം അസ്സലായി എന്ന് ഇനി ഞാൻ പ്രത്യേകം പറയേണ്ടല്ലോ? അരുണിന് അഭിനന്ദനങ്ങൾ...

സജ്ജീവേട്ടന്റെ വാക്കുകൾ ഹൃദയസ്പർശിയായി...ആശംസകൾ സജ്ജീവേട്ടാ..

Captain Haddock said...

nice pic :)

(അളിയന്മാര്‍ തകര്‍ക്കുകയാണല്ലോ)

ഗൗരിനാഥന്‍ said...

ഞാനവ്വിടെ ഉണ്ടായില്ലല്ലോ എന്ന സങ്കടത്തില്‍..പക്ഷെഒരുപാട് സന്തോഷത്തോടീയും

bilatthipattanam said...

ആഗോളബുലോഗ സംഗമത്തില്‍ പങ്കെടുത്തതോടെ ആ നഷ്ടബോധം പോയി ! മക്കള്‍ക്ക്‌ കുറച്ചു ദിവസം മുമ്പ് പനിപിടിച്ചിരുന്നത് കൊണ്ടു കുടുംബസമേധം ഈ ഭൂകോളബുലോക മീറ്റിലും ,ചെറായിയുടെ സുന്ദരമായ സ്നേഹതീരത്ത് വിഹരിക്കാനും സാധിക്കാത്തത് മാത്രം വിഷമത്തിനിടയാക്കി . വിവരസാങ്കേതികവിദ്യയിലൂടെ ,എഴുത്തിന്‍റെ മായാജാല കണ്ണികള്‍കൊണ്ടു പരസ്പരം മുറുക്കിയ ഇണപിരിയാത്ത മിത്രങ്ങളായി മാറിയിരുന്നു ഒരോബുലോഗരും ഈ കൂടിക്കാഴ്ചയ്ക്ക് മുമ്പുതന്നെ /അതവര്‍ ആദ്യകൂടിക്കാഴ്ച്ചയില്‍ തന്നെ പരസ്പരം പ്രകടിപ്പിക്കുകയും ചെയ്തു ..

പാവത്താൻ said...

ഞാനും നമിക്കുന്നു സജീവേട്ടന്റെ അഛന്റെ മുന്നില്‍.
സജീവേട്ടനും അരുണിനും ഗോപനും നന്ദി...

ഗോപന്‍ said...

സജീവേട്ടനു ആശംസ പറയാനെത്തിയ എല്ലാവര്‍ക്കും നന്ദി:)
സജീവേട്ടാ,
സന്തോഷമായി:)

MANIKANDAN [ മണികണ്ഠന്‍‌ ] said...

അരുൺ വരച്ച ചിത്രം വളരെ നന്നായിട്ടുണ്ട്. അരുണിനും ഗോപനും ആശംസകൾ

sherriff kottarakara said...

അരൂണേ ഗംഭീരമായി. അളിയന്മാരായാൽ ഇങ്ങിനെ വേണം.മൂന്ന്‌ മണിക്കൂർ എടുത്ത്‌ വരച്ചാലും ആ വര വര തന്നെ ആയി. സജീവേ! ഹൃദയത്തിൽ തട്ട്ന്നതായിരൂന്ന്‌ ആ കമന്റ്‌. വരക്കാൻ മാത്രമല്ല എഴുതാനൂം ആ പേനക്ക്കഴിവൂണ്ട്‌ എന്ന് തെളിഞ്ഞൂ്

sheelajohn said...

പടം വളരെ നന്നായിരിക്കുന്നു അരുണ്‍...ഇനിയും എത്ര ദിവസം കാത്തിരിക്കണം കായംകുളം സൂപ്പര്‍ ഫാസ്റ്റ് വായിക്കാന്‍?..:)

poor-me/പാവം-ഞാന്‍ said...

അരുണ്ജി,
താങ്കളുടെ ചെറായി പടം കണ്ടപ്പോള്‍ ആണു ബുദ്ധിയുള്ളവര്‍ക്കും സുന്ദരന്‍മാര്‍ ആകാന്‍ പറ്റും എന്നും മനസ്സിലായത്..
കര്‍ക്കിടകം പ്രമാണിച്ചു കാട്ടാറിലെ നീരും കര്‍ക്കിടക ബിരിയാണിയും ഒക്കെ കഴിച്ച് ഒരു സാത്വികനായിരിക്കുകയാണെന്നു നമ്മുടെ ചെറായി ലേഖിക റിപ്പോര്‍ട്‌ ചെയ്തതു വായിച്ചു...ചിങത്തില്‍ കാണും വരെ വണക്കം(മുടക്കം സ്റ്റോക്ക് എടുപ്പ് പ്രമാണിച്ചാണെന്നും ചിലര്‍ പറയുന്നുണ്ട്)

ലതി said...

പടം കൊള്ളാം.
അഭിനന്ദനങ്ങൾ.

ഗീത് said...

അരുണ്‍ നന്നായി. ഇത്രയും ടാലന്റഡ് ആയ ഒരാളെ പറ്റിയുള്ള പോസ്റ്റ്.
ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരേയും.

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

നൊസ്റ്റാൾജിയ ഉണർത്തുന്നു...ഇപ്പോഴും...
ചെറായിലെ ആ ബൂലോഗസംഗമ വാർഷിക ചിന്തകൾ !