Monday, July 27, 2009
ചെറായി മീറ്റ്
ഞാന്‍ ഗോപന്‍, ചെറായി മീറ്റ് മുഖാന്തരം ബ്ലോഗിലേക്ക് വന്ന ഒരു പയ്യന്‍.കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്ന ബ്ലോഗ് എഴുതുന്ന, അരുണ്‍ കായംകുളം എന്ന ബ്ലോഗര്‍ക്ക്, സ്വന്തം പെങ്ങളെ കെട്ടിച്ച് കൊടുത്തു എന്ന തെറ്റെ ഞാന്‍ ചെയ്തിട്ടുള്ളു.അതിനു ഞാന്‍ അനുഭവിക്കേണ്ടി വന്ന ഭവിഷ്യത്തുകള്‍ വളരെ വലുതായിരുന്നു.
അളിയനെഴുതുന്ന പോസ്റ്റുകള്‍ വായിക്കുക, വായിച്ചിട്ട് കൊള്ളരുതേലും കൊള്ളാം എന്ന് പറയുക(കൊള്ളെരുത് എന്ന് പറഞ്ഞാല്‍ പെങ്ങളെ തല്ലിയാലോ?), ഇങ്ങനെ ഞാന്‍ അനുഭവിച്ച ഭവിഷ്യത്തുകളുടെ മൂര്‍ത്തീരുപമാണ് ചെറായി മീറ്റ് എന്ന ഭയത്തിലായിരുന്നു ഞാന്‍ മീറ്റിനു പോയത്.എന്നാല്‍ ഈ ഒറ്റ മീറ്റ് കഴിഞ്ഞതോടെ ഒരു ബ്ലോഗറാകണം എന്ന ചിന്ത എന്നിലും ശക്തമായി.അതിനു വേണ്ടി ഞാനിതാ ഈ ബ്ലോഗില്‍ പോസ്റ്റുന്നു.
എന്‍റെ ആദ്യ പോസ്റ്റ് ചെറായി മീറ്റിനെ കുറിച്ചാകട്ടെ.
ബ്ലോഗിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളെ നേരിട്ട് കാണാനുള്ള അരുണ്‍ ചേട്ടന്‍റെ ആഗ്രഹം, പുതിയ സൌഹൃദങ്ങള്‍ക്ക് ഒപ്പം ചെറായി ബീച്ചിന്‍റെ സൌന്ദര്യം ആസ്വദിക്കാനുള്ള ദീപയുടെ മോഹം, ജോലി തിരക്കില്‍ നിന്നും മാറി ഒരു ഉല്ലാസം എന്ന എന്‍റെ അതിമോഹം, ഇതിന്‍റെയെല്ലാം പരിണിത ഫലമായിരുന്നു ചെറായി മീറ്റിനു പോകാനുള്ള തീരുമാനം.
മഴ പെയ്യല്ലേ എന്ന പ്രാര്‍ത്ഥനയോടെ , ബാംഗ്ലൂരില്‍ നിന്ന് ഐലന്‍ഡ് എക്സ്പ്രസ്സില്‍ ആലുവായിലെത്തി.അവിടുന്ന് പറവൂരിലോട്ട് ഒരു ബസ്സ് യാത്ര.ആ യാത്രയില്‍ ഉടനീളം, പറവൂരില്‍ നിന്ന് ചെറായിലേക്ക് യാത്രക്കായി വാഹനം ഒരുക്കിയിട്ടിട്ടുണ്ട് എന്ന അറിയിപ്പുമായി ജോയുടെയും, ഹരീഷ് തൊടുപുഴയുടെയും ഫോണ്‍ കോളുകള്‍.അവരുടെ സന്മനസ്സാല്‍ തയ്യാറാക്കിയിട്ടിരുന്ന കാറില്‍ ചെറായിലേക്ക്.
അമരാവതി റിസോര്‍ട്ടിലേക്കുള്ള, ആദ്യത്തെ കാല്‌വപ്പില്‍, അകമേ നിന്നാരോ പറഞ്ഞു, 'ഇത് വേസ്റ്റാകില്ല'.അന്നേരം മനസ്സ് പറഞ്ഞത് സത്യമായിരുന്നു.ആ മീറ്റ് ഒരു വേസ്റ്റ് പരിപാടി ആയിരുന്നില്ല.
രജിസ്ട്രേഷനു ശേഷം പരിചയപ്പെടുത്തല്‍ ആരംഭിച്ചു.താന്‍ ആനയാണ്, ചേനയാണ്, പുലിയാണ്, പൂച്ചയാണ് എന്നിങ്ങനെയൊന്നും പറയാതെ, തീരെ ജാടയില്ലാതെ ഒരോരുത്തരം തങ്ങളുടെ ഭാഗം ക്ലിയറാക്കി.ഇന്നലെ എനിക്ക് ബ്ലോഗില്ലാരുന്നു, അല്ലേല്‍ ഞാനും പറഞ്ഞേഞ്ഞെ, 'ഞാന്‍ ഗോപന്‍, ഗോകുലം ബ്ലോഗിന്‍റെ അധിപന്‍'.
പിന്നെ ഈണം സീഡി പ്രകാശനം.
അതിനു ശേഷം പൊട്ടിച്ച് തുടങ്ങി.
സോറി, കുപ്പി പൊട്ടിച്ച് തുടങ്ങി എന്നല്ല, കുട്ടികള്‍ക്കായി ഊതി വീര്‍പ്പിച്ച് ബലൂണ്‍ പൊട്ടിച്ച് തുടങ്ങി.അവ പൊട്ടുന്ന ശബ്ദം കേട്ട്, ഇതാണ് കുപ്പി പൊട്ടുന്ന ശബ്ദം എന്ന് ആരേലും തെറ്റിദ്ധരിച്ചെങ്കില്‍, 'ഹാ! കഷ്ടം'.
ഇനിയും എല്ലാവരും പരിചയപ്പെടേണ്ട ഒരു വ്യക്തിയുണ്ട്, സജീവേട്ടന്‍.മൂന്ന് മണിക്കുറിനുള്ളില്‍ 118 പേരെ ക്യാന്‍വാസില്‍ പകര്‍ത്തിയ മനുഷ്യന്‍.ഒരു അപാര ജന്മം.
എത്ര മനോഹരം ആയിരുന്നെന്നോ, ഒരോരുത്തരേയും അവരുടെ ഭാവഭേദങ്ങളോടെ കാര്‍ട്ടൂണ്‍ രൂപത്തില്‍ വരച്ച് തന്നു.എന്നെയും വരച്ചു..
ഇത് കണ്ട എല്ലാരും നേരിട്ട് കാണുന്നതിലും ഭംഗിയുണ്ടെന്ന് പറഞ്ഞു.
സജീവേട്ടാ,
എന്‍റെ പേരിലും, അരുണ്‍ ചേട്ടന്‍റെ പേരിലും, ദീപയുടെ പേരിലും, ചെറായില്‍ വന്ന എല്ലാ ബ്ലോഗേഴ്സിന്‍റെ പേരിലും..
നന്ദി!
ഒരു മാജിക്ക് അധ്യാപകനായ ബിലാത്തിപട്ടണം എന്ന ബ്ലോഗിന്‍റെ ഉടമയുടെ വക മാജിക്ക്.അഞ്ച് രൂപ തുട്ട് വച്ച് അഞ്ച് പരിപാടികള്‍.സൂപ്പര്‍!
പിന്നെ പാട്ട്, കവിത, മിമിക്രി, നാടന്‍പാട്ട്, പ്രസംഗം, നന്ദി ഇങ്ങനെ പരിപാടികള്‍..
കൂട്ടത്തില്‍ ഒരു ഗ്രൂപ്പ് ഫോട്ടോയും.
ഇനി ആഹാരകാര്യം.
രാവിലെ ചായ, ചക്ക, ചക്കയപ്പം, ബിസ്ക്കറ്റ് ഇത്യാദി..
ഉച്ചക്ക് അടിപൊളി സദ്യ വിത്ത് ചിക്കന്‍, മീന്‍..
സദ്യയോടെ ഒപ്പം ഫ്രൂട്ട്‌സലാഡും.
രാമായണമാസത്തില്‍ വെജിറ്റേറിയനെ കഴിക്കു എന്ന ശപഥമുള്ള അരുണ്‍ ചേട്ടനു ഏറെ ഇഷ്ടമായത് ലതിക ചേച്ചി കൊണ്ട് വന്ന കണ്ണിമാങ്ങാ അച്ചാറാ.ശരിയാ, ചിക്കനും, മീനിനും മീതെ അതിന്‍റേ ടേസ്റ്റ് ഇപ്പോഴും നാക്കിലുണ്ട്.
വൈകിട്ട് ചായ, ബിസ്ക്കറ്റ്, സുഖിയന്‍[അതൊരു സുഖിപ്പീരു തന്നെയായിരുന്നു:)]
ചായക്ക് ശേഷം ഔദ്യോഗികമായി മീറ്റ് പിരിച്ച് വിട്ടു.
മീറ്റിനു വന്നവര്‍ പിരിയാന്‍ നേരമായി.ഇനിയും കാണാം എന്ന വിശ്വാസത്തില്‍ ബ്ലോഗേഴ്സ്സ് അരങ്ങ് ഒഴിഞ്ഞു...
പിന്നെയും അവിടെ സമയം ചിലവഴിക്കാന്‍ തയ്യാറായ ഞങ്ങള്‍ക്ക് ജോയുടെ നേതൃത്വത്തില്‍ പുലിമൂട്ടിലേക്ക് ഒരു യാത്ര തരപ്പെട്ടു.ശേഷം സമയം ബീച്ചില്‍.പിന്നീട് എന്‍റെ സുഹൃത്തായ ഫ്രാന്‍സിസിന്‍റെ കാറില്‍ ആലുവായിലേക്ക്, അവിടെ നിന്ന് ബസ്സില്‍ ബാംഗ്ലൂരേക്ക്..
ആ യാത്രയില്‍ ഞാന്‍ ഒന്ന് തീരുമാനിച്ചു..
എനിക്കും ഒരു ബ്ലോഗ് വേണം!
അതാണ് ഇത്..
ഗോകുലം.
ഇത് വായിക്കാന്‍ വന്ന എല്ലാവര്‍ക്കും സ്വാഗതം.
ചെറായി മീറ്റിനെ കുറിച്ച് പറയുമ്പോള്‍ ഒരു കടമ കൂടി ബാക്കിയുണ്ട്, ഒരു നന്ദി വാക്ക്.
നല്ല അന്തരീക്ഷം ഒരുക്കി തന്ന ദൈവത്തിനു,
മീറ്റിന്‍റെ സംഘാടകര്‍ക്ക്,
യാത്രാ സൌകര്യം ഒരുക്കിയ ജോയ്ക്കും, ഹരീഷിനും,
മീറ്റിനു ചുക്കാന്‍ പിടിച്ച സുഭാഷേട്ടന്,
മീറ്റിലെ പ്രധാന ആകര്‍ഷണമായി, കാര്‍ട്ടൂണ്‍ വരച്ച് തന്ന, സജീവേട്ടനു,
തിരിച്ച് ആലുവായില്‍ എത്തിച്ച് ഫ്രാന്‍സിസിനു,
അമരാവതി റിസോര്‍ട്ടിനും, റെസ്റ്റോറന്‍റിനും,
പങ്കെടുത്ത് വിജയിപ്പിച്ച എല്ലാ ബ്ലോഗേഴ്സിനും,
പങ്കടുക്കാന്‍ പറ്റാതെ പ്രാര്‍ത്ഥിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും,
ചെറായി ബീച്ചിനും,
നന്ദി, നന്ദി, നന്ദി!
ഇനി ചെറായി മീറ്റില്‍ നിന്നും ഒപ്പിയെടുത്തത്..
Subscribe to:
Post Comments (Atom)
92 comments:
((ഠോ))
അളിയനു ആദ്യ തേങ്ങാ..
ഇനി ഒരു പുഞ്ചിരി
:)
ബ്ലോഗില്‍ ഇതൊക്കെയാ കിട്ടുന്നത്..
തുടരുക..
അളിയന്മാര്‍ കൂടി ബ്ലോഗ് കീഴ്പെടുത്താനുള്ള ശ്രമം ആണല്ലേ .. മക്കള്‍ രാഷ്ട്രീയം പോലെ അളിയന്‍ ബ്ലോഗീയം .. അപ്പൊ നടക്കട്ടെ
ആശംസകള് !!!
അളിയോ ഗോപന്‍ അളിയോ, നമസ്കാരം, തന്റെ അരുണ്‍ അളിയന്റെ ഒരു സുഹൃത്ത് ആണേ, ചോദിച്ചാല്‍ മതി പറഞ്ഞു തരും,
എന്തായാലും എഴുത്ത് കലക്കി, പിന്നെ ചെറായി മീറ്റിന്റെ വിശേഷം പങ്കു വച്ചതിനു നന്ദി. ഒരു പാട് പുലികളെ പരിചയപ്പെടാന്‍ കഴിഞ്ഞില്ലേ ഭാഗ്യവാന്‍
തുടങ്ങിക്കോ... ആശംസകള്
തുടക്കം അതി ഗംഭീരം
“എതിരാളിയ്ക്കൊരു പോരാളി”
അരുണേ സൂക്ഷിച്ചോ...!
hearty welcome
u have come with a bang
hope more posts in gogulam
thanks for the comments on the blog meet!
പ്രിയ ഗോപന്‍
ബ്ലോഗോസ്‌ഫിയറിലേക്ക് ഹ്യദയം നിറഞ്ഞ സ്വാഗതം. ആദ്യപോസ്റ്റ് നന്നായിട്ടുണ്ട്. കൂടുതല്‍ നല്ല പോസ്റ്റുകളുമായ് സജീവമാകുക. നാട്ടുകാരെ ബ്ലോഗോസ്‌ഫിയറില്‍ കാണുമ്പോള്‍ ഒരു പ്രത്യേക സന്തോഷമാണ്. ആശംസകളോടെ
സസ്നേഹം
പ്രശാന്ത് ആര്‍ ക്യഷ്ണ
അരുണിനു പറ്റിയ അളിയൻ തന്നെ :)ആശംസകൾ. ചെറായി ബോഗ് മീറ്റു കൊണ്ട് പുതിയൊരു ബ്ലോഗറുടെ കൂടി ഉദയം :)
അപ്പോൾ തുടർ പോസ്റ്റുകൾ പോന്നോട്ടെ:))
അളിയനും അളിയനും ഇത് എന്നാത്തിനുള്ള പുറപ്പാടാ ... അരുണളിയന്‍ പറഞ്ഞതുകേട്ട് ബ്ലോഗ് തുടങ്ങിയോ!!! അരുണളിയന്റെ ഭാര്യയുടേയും ഗോപനളിയന്റെ പെങ്ങളുടേയും കാര്യമാ കഷ്ടം ... ‘ബ്ലോഗ് കൊള്ളില്ല’ എന്നങ്ങാണം പറഞ്ഞാല്‍ രണ്ടിടത്തു നിന്നും ഇടി ഉറപ്പായില്ലേ????
അളിയന്റളിയന് ആശംസകള്‍ ... ആ പാവം പിടിച്ച പെങ്ങളുകൊച്ചിന് ലോഡുകണക്കിന് അഭിവാദ്യങ്ങള്‍ ( അളിയനേയും അളിയനേയും സഹിച്ച് ബ്ലോഗ് വായിക്കുന്നതിനാണ് ഈ അഭിവാദ്യങ്ങള്‍)
Ennalum pengale kettichu kotukkumbo onnu anweshichittu kettichu kotukkande..atho pengalodenthinkilum virodham undayirunno ;)
Melcow :)
ആശംസകള്...
:)
ഇതിനു മാത്രം എന്ത് തെറ്റാ ഞങ്ങള്‍ നിങടെ ഫാമിലിയോട് ചെയ്തത് ??? രണ്ടു പേരും കൂടെ ബ്ലോഗിന്റെ പരിപെടുക്കുമോ ?
പിന്നെ, എഴുത്ത് കൊള്ളാം, കീപ് ഇറ്റ് അപ്പ് !!!!!
താങ്ക്സ് ഫോര്‍ ദി ഫോടോസ് !!
hai gopan...
nannayittundu k to vivaranam...
kandirunnu parichayappettilla
ആദ്യപോസ്റ്റ് വളരെ രസകരമായി എഴുതിയിട്ടുണ്ട്. അളിയന്മാർക്ക് എല്ലാവിധ ആശംസകളും.
:)
അളിയന് ചെയ്യുന്ന മോശം കാര്യങ്ങളൊന്നും ഇങ്ങനെ അനുകരിക്കരുത് അളിയാ......
നല്ല വിവരണം....അഭിനന്ദനങ്ങള്‍ ! കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
ചാത്തനേറ്: മറ്റൊരു ‘വിനോദയാത്ര’ സംഭവിക്കുമോ?
അളിയന്റെ തേങ്ങകൊണ്ട് തന്നെ തുടക്കം ഗംഭീരമാക്കി. മലയാള ബ്ലോഗ് ചരിത്രത്തിലെ വൻ സംഗമം ഒരുക്കിയ ചേറായിമീറ്റിനെ കുറിച്ചെഴുതി അരങ്ങേറ്റം അറിയിച്ചു. വിശദമായി, രസകരമായി, മനോഹരമായി എല്ലാം പറഞ്ഞ് തന്നു. ഒടുവിൽ ആ കണ്ണിമാങ്ങാ അച്ചാറിന്റെ രുചി നാവിലേക്ക് പകർന്ന് നീ എന്നെ വല്ലാതെ കൊതിപ്പിച്ചു.
എല്ലാ വിജയാശംസകളും നേർന്ന് കൊണ്ട്
നരി
ഗോപന്, ബൂലോകത്തേക്ക് സ്വാഗതം.
രാവിലെ തന്നെ അരുണ്‍ വിളിച്ചായിരുന്നു. ബ്ലോഗ് തുടങ്ങുന്ന കാര്യം പറഞ്ഞിരുന്നു. എല്ലാ വിധ ആശംസകളും. ചെറായി ബ്ലോഗ് മീറ്റില്‍ നിന്നും പിറവിയെടുത്ത ഒരു ബ്ലോഗും ബ്ലോഗ്ഗറും.... ഞങ്ങള്‍ ലിങ്ക് കൊടുക്കുന്നുണ്ട്. ......
അമ്പട..അങ്ങനെ ബ്ലോഗ് മീറ്റ് വഴി,ബൂലോകത്തെയ്ക്കൊരു കുറുക്കു വഴി അല്ലെ?
സ്വാഗതം..വരവ് ഒട്ടും മോശമായില്ല..അപ്പൊ,ഇനീം കലക്കട്ടെ..
പാവം അരുണിന്റെ ബ്ലോഗിന്റെ വയറ്റത്ത് അടിക്കരുത്..
ഇത് അളിയനു പാരയാകും ...
:)
അളിയനൊരു പാരയാവുമോ മാഷേ? സ്വാഗതം, ബൂലോഗത്തേക്കു്.
അളിയൻ ..അളിയന്റെ അളിയൻ തന്നെ :)
തുടക്കം തന്നെ ഈറ്റിക്കൊണ്ടാണല്ലോ..മീറ്റികൊണ്ടാണല്ലോന്ന് സാരം.
എല്ലാ ആശംസകളും നേരുന്നു..
ബൂലോകത്തേയ്ക്ക് സ്വാഗതം.
കായംകുളം സൂപ്പര്‍ഫാസ്റ്റിനു ഒരു സമാന്തര വാഹനം കൂടി...
ചെറായ് മീറ്റിന്റെ ആദ്യത്തെ സംഭാവന! തുടരട്ടെ, ജൈത്രയാത്ര!
അളിയൻ എല്ലാവർക്കും നന്ദി പറഞ്ഞു. പക്ഷെ സ്വന്തം അളിയനെ വിട്ടു.. നോട്ട് ദി പോയിന്റ് ..(എന്നെകൊണ്ട് ഇതൊക്കെയല്ലേ പറ്റൂ ::)
Thanks all for your valuable comments...All these credits goes to my Aliyan...Coz he s the one who inspired me doin so....Thanks again...
Am eagerly waiting for more comments......
With Luv
Gopan
കൊള്ളാം.. .ആശംസകള്.
തമ്പിയളിയൊ.....
അമ്മാവനാ... ഏതമ്മാവൻ...
സ്വാഗതം....
അളിയാ ,,
അരുണ്‍ ചേട്ടന്റെ അളിയന്‍ നമ്മുടെയും അളിയന്‍ തന്നെ ... ആശംസകള്‍ ... ബ്ലോഗ് മീറ്റ്നു വരാന്‍ കഴിയാത്ത ഒരു പാവം പ്രവാസി ബ്ലോഗ്ഗര്‍
അളിയനാണളിയാ അളിയന്‍..
അളിയന് വെല്‍ക്കം
ഗോപന് സ്വാഗതം....കലക്കീട്ടാ...
അളിയനെഴുതുന്ന പോസ്റ്റുകള്‍ വായിക്കുക, വായിച്ചിട്ട് കൊള്ളരുതേലും കൊള്ളാം എന്ന് പറയുക(കൊള്ളെരുത് എന്ന് പറഞ്ഞാല്‍ പെങ്ങളെ തല്ലിയാലോ?)
അരുണിന്റെ ചിരി കണ്ടാല്‍ തോന്നില്ല ...ദുഷ്ടന്‍!! :)
ചെറായിമീറ്റിന്റെ സന്തതിക്ക് ഹൃദ്യമായ സ്വാഗതം.
തുടക്കം കൊള്ളാം
ഗോപക്
ആദ്യ പോസ്റ്റ് തന്നെ കലക്കിയല്ലോ ഗോപൻ...ഇനിയും പോരട്ടെ...“സൂപ്പർഫാസ്റ്റിനെ” ഓവർടേക്ക് ചെയ്യണേ....
Thampiyalliyyyyaaaa.
Supper entry,,, Nalla comedy mixed Sadhyathannee....
All the best.....
Nammude Arunaliyan Prashnamanooo...nalla qutation arabikalundivide.ayakkano.......
Excellent writing..we are looking more writings from you.Good luck my dear brother.
Expecting a writing from the heart of Harippad.
"Island Express" is a suitable name for blog. If possible consider a change.
അളിയനാണത്രേ അളിയൻ!!! (ഒരു വാഴക്കോടൻ സ്റ്റൈൽ)
അളിയനും ‘ജിമ്മാണോ’...!!!
Welcome dear :-)
സ്വാഗതം.... ശ്രമങ്ങള്‍ തുടരുക...
ഒരു വീട്ടില്‍ നിന്ന് രണ്ടു ബ്ലോഗേഴ്സ്.....
അപ്പൊ ഇനി തേങ്ങയടി ഔട്ട് സോഴ്സിംഗ് ഉണ്ടാവില്ല അല്ലെ...
എന്തായാലും ബൂലോകത്തേക്ക് സ്വാഗതം.....
നമുക്കൊരീസം കാണാട്ടോ...ഞാനും ഒരു ബന്ഗ്ലൂര്കാരന്‍ ആണേ ...:)
അസലായി വിവരണം.
ആശംസകള്‍.........
നന്നായിരിയ്ക്കുന്നു.
നന്ദി.
തുടക്കപ്പോസ്റ്റ് ഞാനുള്‍പ്പെടുന്ന ഒരു പരിപാടിയായതിന്റെ സന്തോഷം അറിയിക്കട്ടെ, ഗോപാ.
ബൂലോകത്തേക്ക് സ്വാഗതം.
എല്ലാവിധ ആശംസകളും.
മഴക്കാലമായിട്ടും പ്രകൃതിപോലും ചിരിച്ച്
അനുഗ്രഹിച്ച ചേറായി ബ്ലോഗ് മീറ്റിലെ
സ്നേഹ സാന്നിദ്ധ്യം മിഴിവോടെ
വിവരിച്ചതിന് ചിത്രകാരന്റെ
സ്നേഹാഭിവാദ്യങ്ങള്‍ !
മനോഹരമായ ഗോകുലത്തില്‍ നിന്ന് ആദ്യവെടികെട്ട് അതി ഗംഭീരമായി. അരുണ്‍ എന്ന മഹാപ്രതിഭക്കു പിന്നാലെ ഈ ഒരു അളിയന്‍ വന്നിലങ്കിലെ അല്‍ഭുതമുള്ളു..
ചിത്രങ്ങള്‍ അതിന്റെ അടിക്കുറിപ്പ് എന്നിവ
നല്ല നിലവാരം പുലര്‍ത്തുന്നു,
പൊസ്റ്റ് മൊത്തം നോക്കിയാല്‍ ചെറായില്‍ വരാത്ത എനിക്കു പോലും ആ ഒരു ദിവസത്തിന്റെ നല്ലൊരു രേഖാ ചിത്രം കിട്ടി മണിയുടെ പോസ്റ്റിനു ശേഷം ഇതാണു വായിക്കുന്നത് ..
പരിപൂര്‍ണമായും സംതൃപ്തി നല്‍കുന്ന വായന.
ഒരു പുതു ബ്ലോഗറൂടെ കീബോര്‍ഡിനു ഇത്ര കൈ വഴക്കമോ എന്നു അസുയയോടെ ചോദിക്കുന്നു..
കുറെ നല്ല മനസ്സുകളുടെ ഒത്തുചേരല്‍ കണ്ട് ബൂലോകത്തിന്റെ നന്മയായി തുടക്കം കുറിക്കുന്ന ഗോപന്റെ ബ്ലോഗിനു എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ... മാണിക്യം
അളിയന്റെ ആദ്യ കമന്റും വായിച്ചു.....
തേങ്ങയും പുഞ്ചിരിയുമല്ല്ലാതെ ബ്ലോഗില്‍ നിന്നും വേറെ കിട്ടുന്നതു പുള്ളി പറയാത്തതാ... അരുണാരാ മോന്‍....അതു കൊണ്ട് അളിയനെ അത്രയ്ക്കങ്ങു വിശ്വസിക്കണ്ടാ..:-)
നന്നായി ആശംസകള്‍.
സ്വാഗതം
ചെറായി മീറ്റിലൂടെ ഒരു ബ്ലോഗർ കൂടി ഉണ്ടായി എന്നറിയുന്നതിൽ സന്തോഷം. എല്ലാ ആശംസകളും നേരുന്നു. നല്ല വിവരണം.
ഇനീം വൈക്യാ ആണ്‍കുട്ട്യേള്‍ കയറി സിംഗിളെടുക്കും.അപ്പോ ആദ്യ ഫിഫ്റ്റി ജിപ്പൂസിന്‍റെ വക.ഗോപാ ആ ബാറ്റങ്ങ് പൊക്കിക്കാണിക്കെന്നേയ്..!
വായിച്ച് വന്ന് വിശദമായി അഭിപ്രായിക്കാട്ടോ...
നാട്ടുകാരാ,ഞാന്‍ അയലത്തുകാരന്‍(മാവേലിക്കര).സ്വാഗതം.
ചെറായിയിൽ വിരിഞ്ഞ മുല്ലമലരുകൾ ബൂലോകത്തിൽ എന്നുമെന്നും സ്നേഹത്തിന്റെ നറുമണം വീശട്ടെ എന്നാശംസിക്കുന്നു.
സ്വാഗതമോതിക്കൊണ്ട്...
അതുശരി, സൂപ്പര്‍ ഫാസ്റ്റിന്റെ അളിയനാണല്ലേ? ഇതിനി സൂപ്പര്‍ എക്‌സ്‌പ്രസായി മാറുമോ? ബ്ലോഗ് ക്ലാസ് എടുത്തുതന്നത് ബാംഗ്ലൂരില്‍ നിന്നും ചെറായിലേക്കുള്ള യാത്രയിലാണോ?
ഏതായാലും പറഞ്ഞുപറഞ്ഞ്, ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാത്തവര്‍ക്കുവരെ നന്ദി പറഞ്ഞുകളഞ്ഞല്ലോ..!
ബ്ലോഗളിയന്മാര്‍ക്ക് ആശംസകള്.
ട്രാക്കിങ്ങ്..
വായിക്കാനും കാണാനും പിന്നെ വരാം. ആശുപത്രി ഡ്യൂട്ടി ഉണ്ട്.
ബൂലോകത്തേക്ക് മീറ്റിയും പ്രധാനമായി ഈറ്റിയും കടന്നുവന്ന ഗോകുലാധിപന് ബൂലോകത്തെ എലിക്കുഞ്ഞിന്റെ സ്വാഗതം...
തുടങ്ങിയ്ക്കോ, സഹിയ്ക്കാന്‍ റെഡി...
അളിയോ.. സ്വാഗതം ഭൂലോകത്തേക്ക് :)
ഗോപന്,
ഇയാള് തകര്‍പ്പന്‍ കന്നിപ്രകടനമാണല്ലോ കാഴ്ച്ച വച്ചിരിക്കുന്നത്....ആശംസകള്.....
ആശംസകള്
ഗോപന്‍, ഇന്നലെ അവിടെകണ്ടപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല കേട്ടോ.. അടിച്ചു പൊളിച്ചോളൂ.
അളിയോ.... തമ്പിയളിയോ......
കലക്കി മോനേ ഗോപന്‍ കുട്ടാ...!
ഇനി നാട്ടില്‍ വരുമ്പോള്‍ ചേപ്പാട് , ഏവൂര്‍ വഴി പോരെ!
വളരെ അഭിനന്ദനാര്‍ഹമായ മുന്നേറ്റം ...ഒപ്പം വളരെ ഭംഗിയായ റിപ്പോര്‍ട്ടും ......ആശംസകള്‍ .....
http://www.sathyaanweshakan.co.cc/
ഗോപാലക പാഹിമാം...
അപ്പൊ തുടങ്ങിക്കോ... ആശംസകള്‍.... സ്വാഗതം....
അപ്പൊ തുടങ്ങിക്കോ... ആശംസകള്‍.... സ്വാഗതം....
മച്ചുനാ അത് തകര്‍ത്തു...ധൈര്യമായിട്ടു തുടങ്ങിക്കോ....
ഗംഭീര തുടക്കം, അഭിനന്ദനങ്ങള്‍ !
അപ്പൊ പിടിച്ചതിലും വലുതാ മാളത്തില്‍ , അല്ലെ.. ഹും പോരട്ടെ , പോരട്ടെ
ഇഷ്ടപ്പെട്ടു തുടരൂ !!! ഞാനുമൊരു തുടക്കകാരന്‍ ആണ് !!!! ദയവായി എന്റെ ബ്ലോഗും വായിച്ചു കമന്‍റ് എഴുതണേ !!!
നന്നായി
ആശംസകള്‍
സ്വാഗതം...:)))))))
ദുടക്കം ഗലക്കി ഗേട്ടോ...
ബൂലൊകത്ത് നല്ലോരു ഭാവി ആശംസിക്കുന്നു.
I Missed the meet.... :(
Good Start Brother.. Keep going.. ;)
ആശംസകള് :)
അരുണിനെ പരിചയപ്പെട്ടെങ്കിലും അളിയനെ ശെരിക്കൊന്ന് പരിചയപ്പെടാന്‍ പറ്റിയില്ല...
സാരമില്ല.. ഇനി ഈ ബൂലോകത്ത് കാണുമല്ലോ...
ഗോകുലത്തില്‍ വാണരുളും ഗോപന് എല്ലാ ആശംസകളും..
ഗംഭീരതുടക്കത്തിന് അഭിനന്ദനങ്ങള്‍.. (അല്ലേലും അരുണിന്റെ അല്ലേ അളിയന്‍ , എങ്ങിനെ മോശമാവും?)
മീറ്റിന്റെ വിശേഷങ്ങള്‍ വായിച്ചു തന്നെ ഇപ്പോള്‍ പങ്കെടുത്ത പോലെ ആയി.....നല്ല തുടക്കം ഗോപാ..ആശംസകള്‍
പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,
ഒരു അഭ്യര്ഥന.
കയ്യില് ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില് ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില് എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(
അതുകൊണ്ട്....
ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര് സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല് പടമൊ, പറ്റുമെങ്കില് അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന് ഒന്നെനിക്കയച്ചു തരുമൊ ?
ഞാന് ഇത്തരം ചിത്രങ്ങള് സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)
ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)
അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693
ഗോകുലവാസി ഗോപാലാ,
ബൂലോകത്തിലേയ്ക്ക് വേദ വ്യാസന്റെ സ്വാഗതം
ഒരളിയന്റെ ശല്യം കാരണം ഞങ്ങളെല്ലാം ചികിത്സയിലാണ് (ചിരി നിര്‍ത്താനുള്ള)...... ഇപ്പൊ അടുത്തയാളും.... ഞങ്ങളെയെല്ലാം കൊന്നേ അടങ്ങു അല്ലെ :)
അളിയാ തകറ്ത്തു
സജ്ജീവേട്ടാ ....
ചേട്ടന് കാരിക്കേച്ചറുകള്‍ മെയിലില്‍ അയച്ച് തരണമെന്ന് പറഞ്ഞ് ആരോ(പേര് ഓര്‍ക്കുന്നില്ല.) ഒരു പോസ്റ്റ് തന്നെ ഇട്ടിട്ടുണ്ട്. കുറേപ്പേരോട് ഞാന്‍ ഈ വിഷയം നേരില്‍ പറഞ്ഞിട്ടുണ്ട്. എല്ലാവരേയും ഞാന്‍ മെയില്‍ വഴി അറിയിക്കുകയും ചെയ്തോളാം. അത്രയെങ്കിലും ചെയ്യാല്‍ പറ്റിയാല്‍ അതൊരു ഭാഗ്യമല്ലേ ചേട്ടാ :)
അരുണ്‍ ചേട്ടനെ പോലെ non-stop തമാശകള്‍ പൊട്ടിക്കുമോ ...??
ആദ്യത്തെ പോസ്റ്റ് ന് തന്നെ നൂറു കമന്റ് വീഴട്ടെ...എന്റെ ആശംസകള്...
:))
സ്വാഗതം.
ബൂലോകത്തേയ്ക്ക് സ്വാഗതം...അളിയനെ പ്പോലെ പ്രശസ്തനാകട്ടെ... ആശംസകള്
ഗംഭീരതുടക്കം...
അരുണ്‍ ചേട്ടന്റെ നല്ല രാശിയുള്ള തേങ്ങാ തന്നെ..
ആശംസകള്‍.. അളിയനെയും കടത്തിവെട്ടി ഇതൊരു സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്സ് ആയിത്തീരട്ടെ..
adipolid
അളിയനാണളിയാ അളിയന്‍... ചന്ദനം ചാരിയാല്‍ ചന്ദനം മണക്കാതിരിക്കുമോ... സ്വാഗതം ഗോപന്‍ ... ഗോകുലത്തിനും കൂടി എന്റെ ബ്ലോഗില്‍ ലിങ്ക് കൊടുക്കുന്നു...
ഗൊകുല ബാലാ ഗോപാലാ..
ഗണപതിക്കു വെച്ചതു കലക്കി. കമെന്റും സെഞ്ച്വറി അടിക്കും. തുടരൂ.
ആശംസകള്.
ഒരു ബ്ലോഗറാകണം എന്ന് ആഗ്രഹമുണ്ടായിരുന്നില്ല.ചെറായില്‍ നിന്ന് വന്നപ്പോല്‍ തോന്നി, മാത്രമല്ല അരുണ്‍ ചേട്ടന്‍റെ പ്രോത്സാഹനവും.അങ്ങനെയാ ഈ ബ്ലോഗ് തുടങ്ങിയത്.ഇപ്പോള്‍ ചിന്തയില്‍ വരുന്ന എല്ലാ ബ്ലോഗുകളും ഞാന്‍ വായിക്കാറുണ്ട്.ഓഫീസില്‍ കമന്‍റ് ഇടാന്‍ സൌകര്യമില്ല.
എല്ലാവരോടും അതിനു ക്ഷമ ചോദിക്കുന്നു.കൂടെ എന്‍റെ നന്ദിയും
ഗോപാ ,എല്ലാവിധ ആശംസകളും ...!
Welcome and best wishes...
അളിയൻ ചെന്നൊരു പുളിയിൽ കയറി
അളിയന്റെ അളിയനും ഓടിക്കയരി
അളിയനും അളിയനും ഒത്തു പറഞ്ഞു
അളിയാ പുളിയാ പുളിയാ അളിയാ
All the best!!
മറ്റുള്ള കർട്ടൂണുകളും അടുത്തുതന്നെ പ്രതീക്ഷിക്കാം അല്ലെ?
നൊസ്റ്റാൾജിയ ഉണർത്തുന്നു...ഇപ്പോഴും...
ചെറായിലെ ആ ബൂലോഗസംഗമ വാർഷിക ചിന്തകൾ !
Post a Comment