
ഇതാണത്രേ സജീവേട്ടന്.
മൂന്ന് മണിക്കൂര്‍ കൊണ്ട് നൂറില്‍ പരം കാര്‍ട്ടൂണ്‍ വരച്ച് ചെറായില്‍ വിലസിയ സാക്ഷാല്‍ സൂപ്പര്‍ താരം.അദ്ദേഹം തന്നെയാണോ ഇത് എന്ന് ആര്‍ക്കേലും സംശയമുണ്ടങ്കില്‍ ഈ പെന്‍സില്‍ ഡ്രോയിംഗ് മറക്കുക, എന്നിട്ട് താഴെയുള്ള ഫോട്ടോ നോക്കുക.
ഉറപ്പിച്ചോളൂ, ഇത് സജീവേട്ടനാ:)
ചെറായി മീറ്റിനു വന്ന മിക്ക ബ്ലോഗേഴ്സിനും ഈ മനുഷ്യനോട് നന്ദിയുണ്ട്.ഞങ്ങളുടെ നന്ദി പ്രകടിപ്പിക്കാന്‍ അരുണ്‍ ചേട്ടന് കണ്ട് പിടിച്ച മാര്‍ഗ്ഗമാണ് ഈ പോസ്റ്റ്.
സജീവേട്ടാ നന്ദി!
സജീവേട്ടന്റെ പ്രധാന ബ്ലോഗുകള്‍ ഇവയാണ്..
ഊണേശ്വരം പി.ഒ
കേരള ഹ ഹ ഹ
സജീവേട്ടനോട് അരുണ്‍ ചേട്ടനെന്തോ പറയാനുണ്ടത്രേ..
"സജീവേട്ടാ,
ഞാന്‍ അരുണ്‍ കായംകുളം.എന്റെ ഒരു ബ്ലോഗ് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുന്നതിനാലും, രണ്ടാമത്തെ ബ്ലോഗ് രാമായണത്തിനു മാത്രമുള്ളത് ആയതിനാലുമാണ് ഇവിടെ വന്ന് നന്ദി പ്രകടിപ്പിക്കുന്നത്.
ചെറായില്‍ വച്ച് തന്നെ ഞാന്‍ നന്ദി പ്രകടിപ്പിച്ചിരുന്നു.പക്ഷേ അത് പോരാ എന്ന് തോന്നി.അതാ ഇങ്ങനെ ഒരു സാഹസം.ചേട്ടന് മൂന്ന് മണിക്കൂര്‍ കൊണ്ട് നൂറ് പേരുടെ പടം വരച്ചപ്പോള്‍ ഞാന്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് ചേട്ടന്റെ പടം വരച്ചു.
അതാ നമ്മള് തമ്മിലുള്ള വ്യത്യാസം!!
ഞാന്‍ വരച്ച പടത്തിനു സാമ്യതയുണ്ടോ എന്ന് അറിയില്ല, കൂടാതെ തെറ്റുകളും കാണാം.എങ്കിലും ഞങ്ങളുടെ ഒരു സന്തോഷത്തിനു ഇത് സ്വീകരിക്കണം.
എന്റെ പേരിലും, ദീപയുടെ പേരിലും, ഗോപന്റെ പേരിലും, മീറ്റിനു വന്ന എല്ലാ ബ്ലോഗേഴ്സിന്റെ പേരിലും..
നന്ദി!!"
അരുണ്‍ ചേട്ടന് നന്ദി പറഞ്ഞെങ്കിലും, എനിക്ക് പ്രത്യേകിച്ച് പറയണമെന്ന് തോന്നിയതിനാല്‍ ഞാനും രേഖപ്പെടുത്തുന്നു..
സജീവേട്ടാ, നന്ദി:)
പ്രിയപ്പെട്ട ബൂലോകരെ,
ചെറായില്‍ വച്ച് നടന്ന ഈ ചരിത്ര മീറ്റ് വിജയമാക്കാന്‍, വന്നവരിലെല്ലാം ഒരു നുള്ള് സന്തോഷം ജനിപ്പിക്കാന്‍, യാതൊരു ലാഭേച്ഛയും കൂടാതെ, മീറ്റിലെ വിലപ്പെട്ട മൂന്ന് മണിക്കൂര്‍ നമ്മളില്‍ ഒരോരുത്തരെയും ക്യാന്‍ വാസില്‍ പകര്‍ത്താന്‍ കഷ്ടപ്പെട്ട ഈ വലിയ മനുഷ്യനു ആശംസകള്‍ അര്‍പ്പിക്കാന്‍ കൂടെ കൂടാന്‍ ഞാന്‍ നിങ്ങളില്‍ ഒരോരുത്തരോടും അപേക്ഷിക്കുകയാണ്.
ഒരിക്കല്‍ കൂടി മനസ്സ് തുറന്ന് പറയട്ടെ..
സജീവേട്ടാ, യൂ ആര് ഗ്രേറ്റ്!!!