ഒരു സിനിമ റിവ്യു എഴുതാനുള്ള എളിയ ശ്രമം..
ആദ്യ സംരംഭം ആയതിനാല്‍ പഴയ ഒരു ഫിലിമിനെ പറ്റി എഴുതി തുടങ്ങുന്നു..
ചിത്രം: മണിച്ചിത്രത്താഴ്
സംവിധാനം:ഫാസില്‍
അഭിനയിക്കുന്നത്:മോഹന്‍ലാല്‍, സുരേഷ്ഗോപി, ശോഭന
റിവ്യു ആരംഭിക്കുന്നു.
ആദ്യമെ പറയട്ടെ, പടം മൊത്തത്തില്‍ നിരാശപ്പെടുത്തി.ഒരു പ്രേതബാധയും അത് ഒഴിപ്പിക്കാന്‍ കുറേ തന്ത്രങ്ങളും, അതാ കഥ.അനാവശ്യമായി കുത്തിതിരുകിയ രംഗംങ്ങള്‍ പടത്തിന്‍റെ ആസ്വാദനഭംഗി കുറച്ചു.ഉദാഹരണത്തിനു അല്ലിക്ക് ഷോപ്പിംഗിനു പോകാന്‍ ശോഭന കൂടെ പോണ്ടാ എന്ന സീന്‍.
“അതെന്താ ഞാന്‍ പോയാ?”
തുടര്‍ന്ന് ഗംഗ നാഗവല്ലി ആകുന്നു, പിന്നെ ഡയലോഗ്സ്സ്.
“അയോഗ്യ നായേ”
പാവം സുരേഷ്ഗോപ്പി, കൈയ്യി തോക്കില്ലാരുന്നു.അല്ലേ അപ്പോ വെടിവെച്ചേനെ.നായേ, ഷിറ്റ്, പട്ടി , പൂച്ച, ഇതെല്ലാം സുരേഷ്ഗോപി പറയേണ്ട വാചകങ്ങളാ.അത് എന്തിനാണാവോ ശോഭനെ കൊണ്ട് പറയിപ്പിച്ചത്.ആകെ തൊലിയുരിഞ്ഞ് പോയി.
അല്ല ശരിക്കും പ്രേതബാധ വന്നാല്‍ എന്താ ചെയ്യുക.ഒരു മന്ത്രവാദിയെ വരുത്തി ബാധ ഒഴിപ്പിക്കും.ഇവിടെ അതിനു തിലകനുണ്ട്, മഹാമാന്തികന്‍.പക്ഷേ എന്നിട്ടും ബാധ ഒഴിപ്പിക്കാന്‍ മോഹന്‍ലാലിനെ കൊണ്ട് വന്നു.ആവശ്യമില്ലാത്ത ഒരു റോള്‍ കുത്തിതിരുകി ഉണ്ടാക്കിയത് പോട്ടേന്ന് വയ്ക്കാം, അണ്ണനു അഭിനയിക്കാന്‍ തക്കതായി ഒന്നും ഇല്ലാത്തതാ എനിക്ക് ഏറ്റവും കൂടുതല്‍ വിഷമമുണ്ടാക്കിയത്.
മീശ പിരിക്കലില്ല, ആക്ഷനില്ല, മരം ചുറ്റി പ്രേമമില്ല.
ഒരു സൂപ്പര്‍സ്റ്റാറിനെ ഇങ്ങനെ അപമാനിക്കണമായിരുന്നോ?
ഇനി ചില സന്ദര്‍ഭങ്ങളെല്ലാം ഇംഗ്ലീഷ് പടത്തിന്‍റെ കോപ്പിയാണ്.ഉദാഹരണത്തിനു ഇംഗ്ലീഷില്‍ ഡ്രാക്കുള എന്നൊരു പടമുണ്ട്, അതില്‍ പ്രേതത്തെ കുരിശ് കാട്ടി ഓടിക്കുന്ന ഒരു സീനുണ്ട്.അതേ ട്രിക്ക് തന്നെയാണ് ഇതില്‍ ഇന്നസെന്‍റും സ്വീകരിച്ചിരിക്കുന്നത്.ഇവിടെ കുരിശിനു പകരം കുട ആണെന്ന് മാത്രം.കോപ്പി, ഫുള്‍ കോപ്പി.
മോസ് ആന്‍ഡ് ക്യാറ്റ്, കൈയ്യെത്തും ദൂരത്ത് എന്നിങ്ങനെയുള്ള മനോഹര ദൃശ്യകാവ്യങ്ങളൊരുക്കിയ ഒരു സംവിധായകനില്‍ നിന്നും ഇങ്ങനെ ഒരു സൃഷ്ടി പ്രതീക്ഷിച്ചിരുന്നില്ല.അറിയപ്പെടുന്ന ഒരു മലയാളം സിനിമ സംവിധായകനായിട്ട് കൂടി അദ്ദേഹം തമിഴ് പാട്ടുകളാണ് സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചത് എന്നതും ഒരു നൂനതയാണ്.
ആകെത്തുക : പത്തില്‍ ഒന്ന്
(സൂപ്പര്‍ കോമഡി താരങ്ങളായ സുരാജും സലീംകുമാറും ഇല്ലേല്‍ പിന്നെന്ത് തമാശ)
വാല്‍കഷ്ണം:
ഈ റിവ്യു കണ്ണനുണ്ണിയുടെ വേറിട്ട ചിന്തകള്‍ക്കുള്ള സമ്മാനമാണ്.സാധാരണ നൊസ്റ്റാള്‍ജിയ എഴുതുന്ന കണ്ണനുണ്ണി ഈ കുറി നല്ലൊരു പോസ്റ്റ് എഴുതി.ആ വിഷയത്തെ പറ്റി കൂടുതല്‍ അറിയാവുന്നവര്‍ ദയവായി വിവരങ്ങള്‍ പങ്ക് വയ്ക്കുക.
കണ്ണനുണ്ണിയുടെ പോസ്റ്റ്